കണ്ണൂർ: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. കണ്ണോത്തുംചാലിലാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട് വന്ന ബസ് ദേശീയപാതയോട് ചേർന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു.
മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ ഏഴു പേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തിയ ശേഷം വിട്ടയച്ചു.

