Wednesday, January 7, 2026

മലക്കം മറിഞ്ഞ് “ന്യായികരണ കലക്ടർ”, മുഖ്യമന്ത്രിയെ ന്യായീകരിച്ച പോസ്റ്റ് അപ്രത്യക്ഷമായി

കണ്ണൂര്‍- മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സ്റ്റേജിൽ എത്തിയ സ്ത്രീയോട് പരുഷമായി പെരുമാറുന്ന വീഡിയോ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നവെന്ന് പറഞ്ഞ കണ്ണൂർ ജില്ലാ കളക്ടർ മലക്കം മറിഞ്ഞു. ടി.വി സുഭാഷിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായി.

പരാതി പറയാനെത്തിയ വൃദ്ധയോട് പരുഷമായി പെരുമാറുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കണ്ണൂർ കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വൃദ്ധയോട് കയർക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ഇതേ തുടർന്ന് ജില്ലാ കളക്ടർ മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. കളക്ടറുടെ പോസ്റ്റിന് താഴെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്.

Related Articles

Latest Articles