Sunday, January 4, 2026

കണ്ണൂര്‍ കോര്‍പ്പറേഷനിലെ കൈയ്യാങ്കാളിയില്‍ മേയര്‍ ആശുപത്രിയില്‍

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം ഒടുവില്‍ കൈയാങ്കളിയില്‍ അവസാനിച്ചു. ഇടത്പക്ഷ അംഗങ്ങള്‍ കൈയേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് മേയര്‍ സുമ ബാലകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ചില പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ചവിട്ടിയെന്നും പോലീസിനോട് പരാതിപ്പെട്ടിട്ട് അവര്‍ നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തതതെന്നും മേയര്‍ ആരോപിക്കുന്നു.

കോര്‍പ്പറേഷന് മുന്നില്‍ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് അംഗങ്ങള്‍ മേയര്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്തുവന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ മേയറെ പ്രതിരോധിച്ച് എത്തിയതോടെ ഉന്തും തള്ളുമായി. അതേസമയം ഭരണപക്ഷ അംഗങ്ങള്‍ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങളും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചവരെ മേയറെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

Related Articles

Latest Articles