Wednesday, January 7, 2026

കണ്ണൂർ ചെറുപുഴയിൽ 3 കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ;കുട്ടികളെ കൊലപ്പെടുത്തി അമ്മയും സുഹൃത്തും തൂങ്ങി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു കുട്ടികളും അമ്മയും അമ്മയുടെ സുഹൃത്തുമാണ് മരിച്ചത്. ചെറുപുഴ പാടിച്ചാലിലെ വച്ചാല്‍ എന്ന സ്ഥലത്താണ് സംഭവം.
കുട്ടികളെ ശ്വാസം മുട്ടിച്ചോ വിഷം നല്‍കിയോ കൊലപ്പെടുത്തിയ ശേഷം അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഷാജി, ശ്രീജ, ശ്രീജയുടെ മൂന്നു മക്കള്‍ എന്നിവരാണ് മരിച്ചത്.അമ്മയും സുഹൃത്തും തൂങ്ങിമരിച്ച നിലയിലാണുള്ളത്. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Related Articles

Latest Articles