Wednesday, May 8, 2024
spot_img

സുഡാനിലെ ആഭന്തര സംഘർഷം;കണ്ണൂർ സ്വദേശി വെടിയേറ്റ് മരിച്ചു,സംഘർഷത്തിൽ അപലപിച്ച് ലോകരാജ്യങ്ങൾ

കണ്ണൂർ :സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാ​ഗവും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം.കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് വെടിയേറ്റ് മരിച്ചത്. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനും വിമുക്ത ഭടനുമാണ് ആൽബർട്ട്.ഏറ്റുമുട്ടൽ നടക്കുന്നതിനാൽ ഇന്ത്യക്കാരോട് റൂമുകളിൽ തന്നെ തുടരാൻ എംബസി നിർദേശിച്ചിരുന്നു. തലസ്ഥാന നഗരമായ ഖാർത്തൂമിൽ ഒട്ടേറെ വെടിവെപ്പുണ്ടായതിന് പിന്നാലെയാണ് എംബസി ഇത്തരത്തിൽ നിർദ്ദേശം നൽകിയിരുന്നത്.

അതേസമയം സുഡാനിലെ സാഹചര്യം വളരെ ദുർബലമാണെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. രാജ്യഭരണം ജനങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാർ ഏറ്റെടുക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ല. സംഘർഷം അവസാനിപ്പിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ തുടരാനും അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു

Related Articles

Latest Articles