shihshad
കണ്ണൂർ: കാറിൽ ചാരിനിന്നതിന്റെ പേരിന്റെ ബാലനെ ചവിട്ടി വീഴ്‌ത്തിയ തലശ്ശേരി സ്വദേശി മുഹമ്മദ് ശിഹ്ഷാദിന്റെ ലൈസൻസ് റദ്ദാക്കും. എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടേതാണ് പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ശിഹ്ഷാദിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം വല്ലതും ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ.സി ഷീബയുടെ നിർദ്ദേശം. ശിഹ്ഷാദ് കുട്ടിയ്‌ക്കെതിരെ നടത്തിയത് അതിക്രൂരമായ ആക്രമണമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നീക്കം നടത്തിയിരിക്കുന്നത്.
മരണംവരെ സംഭവിക്കാൻ സാദ്ധ്യതയുള്ള ചവിട്ടായിരുന്നു കുട്ടിയ്‌ക്ക് ഏറ്റതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കാറിൽ ചാരി നിന്ന കുട്ടിയെ പ്രതി ആദ്യം തലയ്‌ക്ക് അടിച്ചു. ഇതിന് ശേഷവും കാറിന് സമീപം തന്നെ തുടർന്നു. ഇതോടെയാണ് ശിഹ്ഷാദ് കുട്ടിയെ ചവിട്ടിയത്. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…