Thursday, January 1, 2026

മുഖ്യമന്ത്രിയുടെ നാട്ടുകാർക്കും കെ റെയിൽ വേണ്ട! സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വ്വെ കല്ല് സ്ഥാപിക്കുന്നതിനെ ചൊല്ലി കണ്ണൂര്‍ മുഴപ്പിലങ്ങാട് സംഘര്‍ഷം

മുഴപ്പിലങ്ങാട് : സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വ്വെ കല്ല് സ്ഥാപിക്കുന്നതിനെ ചൊല്ലി കണ്ണൂര്‍ മുഴപ്പിലങ്ങാട് സംഘര്‍ഷം. വീട്ടുകാരും പ്രതിഷേധക്കാരും കല്ലിടുന്നത് തടഞ്ഞു.

ഒരു കല്ല് പ്രതിഷേധക്കാര്‍ പിഴുതു മാറ്റി. കെ. റെയില്‍ ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.
മുഴപ്പിലങ്ങാട് പഞ്ചായത്തംഗം പി.കെ. അര്‍ഷാദിനെ എടക്കാട് പോലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ അറസ്റ്റ് ചെയ്ത രണ്ട് പഞ്ചായത്തംഗമുള്‍പ്പെടെ നാലുപേരെ വൈകുന്നേരം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു
പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles