Wednesday, May 15, 2024
spot_img

കണ്ണൂർ സർവകലാശാല നിയമന വിവാദം; ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധം: ഗവർണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് (High Court) ഹൈക്കോടതി. സര്‍വകലാശാല ചട്ടങ്ങള്‍ പ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലര്‍ക്കാണെന്ന ഗവര്‍ണറുടെ സത്യവാങ്‌മൂലം അംഗീകരിച്ചാണ് ഹൈക്കോടതി നിരീക്ഷണം. ആഗസ്റ്റ് 11 ന് റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്ക് രജിസ്ട്രാര്‍ മുഖേന പ്രത്യേക ദൂതന്‍ വഴി നോട്ടിസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ജനുവരി 17 ന് കേസ് വീണ്ടും പരിഗണിക്കും. കണ്ണൂർ സർവ്വകലാശാലയിലെ 68 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടേയും നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഗവർണർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നത്.

Related Articles

Latest Articles