Thursday, December 18, 2025

കാണ്‍പൂര്‍ ഏറ്റുമുട്ടല്‍: കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ പി​ടി​യി​ൽ

ഉജ്ജെന്‍: കാണ്‍പൂരില്‍ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെയെ പൊലീസ് അറസ്റ്റ് ചെയ്തു. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ലു​ള്ള മ​ഹാ​കാ​ൾ ക്ഷേ​ത്ര​ത്തി​ൽ നിന്നാണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക്ഷേത്രത്തില്‍ എത്തിയ വികാസിനെ അവിടുത്തെ സുരക്ഷാ ജീവനക്കാർ തിരിച്ചറിഞ്ഞ് പോലീസിന് വിവരം കൈമാറി. തുടർന്ന് മദ്ധ്യപ്രദേശ് പൊലീസ് പിടികൂടി ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് റിമാന്‍ഡ് നല്‍കി ഇന്ന് തന്നെ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറും.

വികാസിന്‍റെ മൂന്ന് അനുയായികളെ രണ്ടു ദിവസങ്ങളിലായി പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഏതാനും കൂട്ടാളികള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ നടന്ന രണ്ട് ഏറ്റുമുട്ടലുകളിലാണ് ഇവരെ വധിച്ചത്. ബഹുവ ദുബെ, പ്രഭാത് മിശ്ര എന്നിവരാണ് ഇന്ന് കൊല്ലപ്പെട്ടത്.

ദു​ബെ​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ യു​പി പോ​ലീ​സ് 25 പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് തെ​ര​ച്ചി​ൽ വ്യാ​പ​ക​മാ​ക്കി​യിരുന്നു. ഗു​രു​ഗ്രാം, ഡ​ൽ​ഹി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലും ദു​ബെ​യ്ക്കാ​യി പോ​ലീ​സ് വ​ല​വി​രി​ച്ചി​രു​ന്നു. വി​കാ​സ് ദു​ബെ​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പോ​ലീ​സ് അ​ഞ്ചു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചിരുന്നു.

Related Articles

Latest Articles