Karachi University Blast CCTV Video Shows Female Suicide Bomber Self-detonating
കറാച്ചി: പാകിസ്താനിലെ കറാച്ചി സർവകലാശാലയിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 4 പേർ മരിച്ചു. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട ഒരാൾ പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറാണ് എന്നാണ് വിവരം.
പാകിസ്താനിലെ കറാച്ചി സർവകലാശാലയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തുണ്ടായിരുന്ന വാനിലായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് ഭീകരവിരുദ്ധ സേനയോട് എത്രയും വേഗം സ്ഥലത്തെത്താൻ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ സ്ഫോടന കാരണം വ്യക്തമല്ല. ചാവേർ ആക്രമണമാകാനാണ് സാദ്ധ്യതയെന്നാണ് കറാച്ചി പൊലീസ് മേധാവി ഗുലാം നബി മേമൻ അറിയിച്ചത്. അതേസമയം സ്ഫോടനത്തിന് തൊട്ടു മുൻപ് സ്ത്രീകളുടെ മതപരമായ വസ്ത്രമായ ബുർഖ ധരിച്ച വനിത വാഹനത്തിന് സമീപത്തേക്ക് നടന്നു നീങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നും കറാച്ചി പൊലീസ് അറിയിച്ചു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…