Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; ഒന്നര കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു, 10 പേർ പിടിയിൽ

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 3 യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം. 3 കാരിയര്‍മാരടക്കം 10 പേര്‍ പിടിയിലായി. ദുബായില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീന്‍, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ഇ.കെ. ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി എന്നിവരാണ് ആദ്യം അറസ്റ്റിലായത്.

കൂടാതെ പ്രതികൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 2.675 കിലോ സ്വര്‍ണ്ണവും പിടികൂടി. പ്രതികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ 3 കാറുകളും പോലീസ് പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം പുറത്തിറങ്ങിയ 15 കാരിയര്‍മാരാണ് ഇതിനകം തുടര്‍ച്ചയായി പോലീസ് വലയിലാകുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ 12 കിലോ സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചത്.

Meera Hari

Recent Posts

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

2 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

2 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

2 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

3 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

3 hours ago

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

4 hours ago