Friday, May 17, 2024
spot_img

തലസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവേട്ട; തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്ന് 2.3 കിലോ സ്വർണ്ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. രണ്ട് കിലോ 300 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് വന്ന ഒരു കുടുംബത്തിൻ്റെ കൈയിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. കസ്റ്റംസാണ് സ്വർണ്ണം പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണ്ണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

Related Articles

Latest Articles