ടിപി കേസിലെ പ്രതികളെല്ലാം ജയിലിൽ ആണെന്നാണോ നിങ്ങൾ കരുതിയത്?സത്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!! | CPM
കേരളം ഭരിക്കുന്നത് ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിക്കൊന്നവരാണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ് കുറച്ചു ദിവസങ്ങളായി നമ്മൾ മനസ്സിലാക്കുന്നത്. അർജുൻ ആയങ്കിയുടെ മൊഴി പുറത്തുവന്നതനുസരിച്ച് കൊടി സുനിയും മുഹമ്മദ് ഷാഫിയുമാണ് സ്വർണകവർച്ചയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം എന്നാണ് മനസ്സിലാവുന്നത്. കൊടി സുനി ഒഴികെയുള്ള ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെല്ലാം ഹണിമൂണും സ്വർണക്കടത്തുമായി ജയിലിനു പുറത്ത് അടിച്ചുപൊളിക്കുകയാണ്. ജയിലിൽ വച്ചു തന്നെ ക്വൊട്ടേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ ക്രിമിനലുകളെ വളരെയധികം വിവാദങ്ങളുയർന്നതിനു പിന്നാലെ പല സംഘങ്ങളായി പല ജയിലുകളിലുമായി മാറ്റുകയായിരുന്നു. അതിൽ കൊടിസുനിയും അണ്ണൻ സിജിത്തും അടക്കമുള്ളവരെ തിരുവനന്തപുരം ജയിലിലേക്കാണ് മാറ്റിയത്. പക്ഷെ പിന്നീട് സിപിഎമ്മിന്റെ പദ്ധതി അനുസരിച്ച് കൊടിസുനിയെ ഇഷ്ടജയിലായ വിയ്യൂരിൽ എത്തിക്കുകയായിരുന്നു.
കൊടിസുനിക്കും സംഘങ്ങൾക്കും വേണ്ട ഒത്താശ ചെയ്തുകൊടുക്കാൻ സിപിഎം എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു. കൊടിസുനിയെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് സിപിഎമ്മിന് നന്നായി അറിയുകയും ചെയ്യാം. കൊടി സുനി ഒരൊറ്റ ആൾ വിചാരിച്ചാൽ തന്നെ സിപിഎം നേതാക്കളെല്ലാം പ്രതിക്കൂട്ടിൽ ആവും എന്ന വാസ്തവമാണ് സിപിഎമ്മിനെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്.
ടിപി കേസിലെ പ്രതികളീൾ അധികവും ഇപ്പോൾ കണ്ണൂരിലെ തടവുകരാണ്. എന്നാൽ എല്ലാവരും ഇപ്പോൾ പരോളിലുമാണ്. ഗള്‍ഫില്‍ ജോലിക്ക് പോയാലും വര്‍ഷത്തില്‍ രണ്ട് മാസത്തില്‍ കൂടുതല്‍ അവധിക്ക് നാട്ടിലെത്താന്‍ കഴിയില്ല. എന്നാല്‍ ടിപി കേസിലെ പ്രതികള്‍ക്ക് എത്രകാലം വേണമെങ്കിലും പരോള്‍ കിട്ടും. പുറത്ത് കറങ്ങാം. ഇതാണ് സ്വര്‍ണ്ണ കടത്ത് ഗൂഢാലോചനയിലും കസ്റ്റംസ് കണ്ടെത്തുന്നത്. അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലെ കള്ളക്കടത്തിനെ നിയന്ത്രിക്കുന്നത് ടിപി കേസിലെ പ്രതികളാണ്. ജയിലില്‍ നിന്ന് പോലും ആശയ വിനിമയങ്ങള്‍ ആയങ്കിയുമായി നടത്തുന്നു. ഇതെല്ലാം ആയങ്കിയുടെ ഫോണിലുണ്ട്. അതുകൊണ്ടാണ് ആ ഫോണ്‍ നശിപ്പിച്ചു കളഞ്ഞത്. കൊടി സുനിയും ഷാഫിയും കിര്‍മാനി മനോജും അടക്കമുള്ളവര്‍ക്ക് ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.

