ദില്ലി: കരിപ്പൂര്‍ വിമാന അപകടത്തിന് കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണു റിപ്പോര്‍ട്ടിലെ കണ്ടെത്തിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട സ്ഥാനത്തേക്കാള്‍ മുന്നോട്ടുപോയി വിമാനം പറന്നിറങ്ങിയതാണ് അപകടത്തിനു കാരണമായത്. എയർ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടാണ് പരസ്യപ്പെടുത്തിയത്.
വിമാനത്തിന്റെ ഗതി നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാഗത്താണ് വീഴ്ച്ചയുണ്ടായത്. സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ട് പറയുന്നു. നിൽക്കുന്ന പ്രതലമുള്ള കരിപ്പൂരിൽ പ്രതികൂല കാലാവസ്ഥയിൽ വിമാനം ഇറക്കുന്നത് അപകടകരമാണ്. രണ്ട് പൈലറ്റുമാരും പരിചയസമ്പന്നരായിരുന്നു. എന്നാൽ ശരിയായ ആലോചന ഉണ്ടായില്ല. അടുത്ത ദിവസം രാവിലെ കരിപ്പൂരിൽനിന്ന് ദോഹയിലേക്കുള്ള വിമാനം പറത്തേണ്ട ചുമതലയും ഈ വിമാനത്തിലെ മുഖ്യപൈലറ്റിനായിരുന്നു. വിമാനം തിരിച്ചുവിട്ടാൽ ഡ്യൂട്ടിക്ക് എത്താൻ വൈകുമെന്ന ചിന്ത ഉണ്ടായിട്ടുണ്ടാകണം–-ക്യാപ്‌റ്റൻ സുരേന്ദ്ര സിങ് ചഹറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു.

