ബംഗലുരു : കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ എട്ടു മണിയ്ക്കാണ് 11 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും.
പത്ത് മണിയോടെ ഫലം വ്യക്തമാകും. ബിജെപിക്ക് പന്ത്രണ്ട് സീറ്റുവരെയാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. ഇതിന്‍റെ ആത്മവിശ്വാസത്തില്‍ മന്ത്രിസഭാ വികസന ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടന്നിട്ടുണ്ട്.
ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലെ ബിജെപി സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ സാധിയ്ക്കു. ബി.ജെ.പി 13 സീറ്റുകളില്‍ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യദ്യൂരിയപ്പയുടെ അവകാശവാദം.
വിമതരെ ജനം തളളുമെന്നും പത്ത് സീറ്റ് വരെ നേടുമെന്നുമാണ് കോണ്‍ഗ്രസ് അവകാശവാദം. ഉപതെരഞ്ഞെടുപ്പ് നടന്നതില്‍ പന്ത്രണ്ട് കോണ്‍ഗ്രസിന്‍റെയും മൂന്നെണ്ണം ജെഡിഎസിന്‍റെയും സിറ്റിങ് സീറ്റുകളാണ്.

