ബംഗളൂരു: സംസ്ഥാനം വരൾച്ചക്കെടുതി അഭിമുഖീകരിക്കുമ്പോൾ കർണ്ണാടക മുഖ്യമന്ത്രി ആഡംബര ജെറ്റിൽ പറക്കുകയാണെന്ന് ബി.ജെ.പിയുടെ വിമർശനം. കേന്ദ്രത്തിൽനിന്ന് വരൾച്ചാ സഹായം തേടാൻ പോയ മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ആഡംബര ജെറ്റിലാണ് യാത്രചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ, ഹജ്ജ് -വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ എന്നിവർ സ്വകാര്യ ആഡംബര ജെറ്റിൽ സഞ്ചരിക്കുന്ന വിഡിയോ ദൃശ്യം ബി.ജെ.പി കർണാടക അദ്ധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു.
വരൾച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രസഹായം തേടി മടങ്ങവെയാണ് ഈ ആഡംബര സഞ്ചാരമെന്നും നമ്മൾ നേരിട്ട ദുരന്തത്തെ പരിഹസിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ ചെയ്തതെന്നും വിജയേന്ദ്ര വിമർശിച്ചു.
സിദ്ധരാമയ്യ ഡൽഹിയിൽ വന്നത് കോൺഗ്രസിലെ കാര്യങ്ങൾക്കായാണെന്നായിരുന്നു കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ പ്രതികരണം. കർണാടകയിലെ ബോർഡുകളിലെയും കോർപറേഷനുകളിലെയും നിയമനം സംബന്ധിച്ച കാര്യത്തിനാണ് സിദ്ധരാമയ്യ വന്നത്. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള തർക്കം അവർക്ക് പരിഹരിക്കേണ്ടതുണ്ടായിരുന്നു. ഡൽഹി സന്ദർശനത്തിനിടെ പ്രധാനമന്ത്രിയെയും കണ്ടു, ജോഷി കുറ്റപ്പെടുത്തി.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…