Sunday, September 20, 2026

വരൾച്ചാക്കെടുതിക്ക് സഹായം ചോദിക്കാൻ ആഡംബര ജെറ്റിൽ പറന്ന് കർണ്ണാടക മുഖ്യമന്ത്രി, സിദ്ധരാമയ്യക്കും മന്ത്രിമാർക്കുമെതിരെ ബി.ജെ.പി അദ്ധ്യക്ഷൻ

ബം​ഗ​ളൂ​രു: സം​സ്ഥാ​നം വ​ര​ൾ​ച്ച​ക്കെ​ടു​തി അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ൾ കർണ്ണാടക മു​ഖ്യ​മ​ന്ത്രി ആ​ഡം​ബ​ര ജെ​റ്റി​ൽ പറക്കുകയാണെന്ന് ബി.​ജെ.​പി​യു​ടെ വി​മ​ർ​ശ​നം. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് വ​ര​ൾ​ച്ചാ സ​ഹാ​യം തേ​ടാ​ൻ പോ​യ മു​ഖ്യ​മ​ന്ത്രി​യും ര​ണ്ടു മ​ന്ത്രി​മാ​രും ആ​ഡം​ബ​ര ജെ​റ്റി​ലാണ് യാത്രചെയ്തത്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ​ബൈ​രെ ഗൗ​ഡ, ഹ​ജ്ജ് -വ​ഖ​ഫ് മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ എ​ന്നി​വ​ർ സ്വ​കാ​ര്യ ആ​ഡം​ബ​ര ജെ​റ്റി​ൽ സ​ഞ്ച​രി​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യം ബി.​ജെ.​പി ക​ർ​ണാ​ട​ക അ​ദ്ധ്യ​ക്ഷ​ൻ ബി.​വൈ. വി​ജ​യേ​ന്ദ്ര സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വെ​ച്ചു.

വ​ര​ൾ​ച്ചാ ദു​​രി​താ​ശ്വാ​സ​ത്തി​ന് കേന്ദ്രസ​ഹാ​യം തേ​ടി മ​ട​ങ്ങ​വെ​യാ​ണ് ഈ ​ആ​ഡം​ബ​ര സ​ഞ്ചാ​ര​മെ​ന്നും ന​മ്മ​ൾ നേ​രി​ട്ട ദു​ര​ന്ത​ത്തെ പ​രി​ഹ​സി​ക്കു​ക​യാ​ണ് ഈ ​പ്ര​വൃ​ത്തി​യി​ലൂ​ടെ ചെ​യ്ത​തെ​ന്നും വി​ജ​യേ​ന്ദ്ര വി​മ​ർ​ശി​ച്ചു.

സി​ദ്ധ​രാ​മ​യ്യ ഡ​ൽ​ഹി​യി​ൽ വ​ന്ന​ത് കോ​ൺ​ഗ്ര​സി​ലെ കാ​ര്യ​ങ്ങ​ൾ​ക്കാ​യാ​ണെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ളാ​ദ് ജോ​ഷി​യു​ടെ പ്ര​തി​ക​ര​ണം. ക​ർ​ണാ​ട​ക​യി​ലെ ബോ​ർ​ഡു​ക​ളി​ലെ​യും കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ​യും നി​യ​മ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​നാ​ണ് സി​ദ്ധ​രാ​മ​യ്യ വ​ന്ന​ത്. സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും ത​മ്മി​ലു​ള്ള ത​ർ​ക്കം അ​വ​ർ​ക്ക് പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ​യും ക​ണ്ടു, ജോ​ഷി കു​റ്റ​പ്പെ​ടു​ത്തി.

Related Articles

Latest Articles