India

ശിവസേനയ്ക്ക് കനത്ത തിരിച്ചടി; കർണാടകയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും ബിജെപിയുടെ കുതിപ്പ്; നെഞ്ചിടിപ്പോടെ ഉദ്ധവ് സർക്കാർ

മഹാരാഷ്ട്ര: കർണാടകയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും ബിജെപിയുടെ (BJP) കുതിപ്പ്. ഇരുസംസ്ഥാനങ്ങളിലെയും നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്തതോടെ ഉദ്ധവ് സർക്കാരിന് നെഞ്ചിടിപ്പേറിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ 6 സീറ്റില്‍ നാലിലും ബിജെപി വിജയിച്ചത് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് (മഹാവികാസ് അഘാഡി) സര്‍ക്കാരിനു കനത്ത തിരിച്ചടിയായി.

കൗണ്‍സിലിലെ ചീഫ് വിപ്പായ മുതിര്‍ന്ന നേതാവ് ഗോപികിഷന്‍ ബജോരിയയുടെ അകോള-ബുള്‍ഡാന-വാഷിം സീറ്റ് ബിജെപി പിടിച്ചെടുത്തതു ശിവസേനയ്ക്കു പ്രഹരമായി. നാഗ്പൂരിൽ ബിജെപി മുന്‍ മന്ത്രിയാണു ജയിച്ചത്. ശക്തികേന്ദ്രങ്ങളില്‍ ബിജെപി ജയം നിലനിര്‍ത്തുകയും ബാക്കിയുള്ളിടം പിടിച്ചെടുക്കുകയുമായിരുന്നു. നാലിടത്ത് ഒത്തുതീര്‍പ്പിനെത്തുര്‍ന്ന് ബിജെപി 2 സീറ്റിലും ശിവസേനയും കോണ്‍ഗ്രസും ഓരോന്നിലും എതിരില്ലാതെ ജയിച്ചു. ശേഷിച്ച 2 ഇടത്തായിരുന്നു വോട്ടെടുപ്പ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ക്വോട്ടയിലുള്ള സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോര്‍പറേറ്റര്‍മാരാണ് വോട്ടര്‍മാര്‍. 78 അംഗ കൗണ്‍സിലില്‍ എംഎല്‍എമാര്‍, അദ്ധ്യാപകര്‍, ഗ്രാജ്വേറ്റ്‌സ്, നാമനിര്‍ദേശ അംഗങ്ങള്‍ എന്നിങ്ങനെയാണു മറ്റു ക്വോട്ടകള്‍. അതേസമയം മഹാരാഷ്ട്രയിൽ സഖ്യത്തിന് തിരിച്ചടിയാണ് ബിജെപിയുടെ വിജയം. ഇതോടെ വരും തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയം കൊയ്യുമെന്നാണ് മഹാവികാസ് അഘാടി സഖ്യത്തിന്റെ ആശങ്ക.

ഇത് ഉദ്ധവിന്റെ ശിവസേനയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാനും ഇടയുണ്ട്. അതേസമയം കർണാടകയിലെ സ്ഥിതിയും മറിച്ചല്ല. കര്‍ണാടകയില്‍ 25 സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 11 ഇടത്തു വിജയിച്ചെങ്കിലും 75 അംഗ കൗണ്‍സിലില്‍ കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ ഒരു സീറ്റ് കുറവുണ്ട്. കോണ്‍ഗ്രസ്-11, ദള്‍-2, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് മറ്റു വിജയങ്ങള്‍. ആകെ ബിജെപി അംഗബലം 32ല്‍ നിന്ന് 37 ആയി. കോണ്‍ഗ്രസ് 29ല്‍ നിന്ന് 26ആയും ദള്‍ 12ല്‍ നിന്ന് 10 ആയും കുറഞ്ഞു. തദ്ദേശഭരണ ക്വോട്ടയില്‍ ബിജെപി-6, കോണ്‍ഗ്രസ്-14, ദള്‍-4, സ്വതന്ത്രന്‍1 എന്നിങ്ങനെ എംഎല്‍സിമാര്‍ വിരമിച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്.ഒരിടവേളക്ക് ശേഷം കര്‍ണാടകയില്‍ വീണ്ടും ജെ ഡി എസും ബിജെപിയും സഖ്യത്തിലേക്ക് എത്തുമെന്ന സൂചനകളും ശക്തമാണ്. ഇതിനുള്ള സാധ്യത കൂട്ടുകയാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

20 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

21 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

21 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

21 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

22 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

22 hours ago