Sunday, May 19, 2024
spot_img

പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ഒരുങ്ങിത്തന്നെ ബിജെപി; മമതയ്ക്ക് ജയം അനിവാര്യം തോറ്റാൽ മുഖ്യമന്ത്രിസ്ഥാനം തെറിക്കും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മല്‍സരിക്കും. മമത വലിയ ആത്മവിശ്വാസത്തിലാണെങ്കിലും ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് ബിജെപി.ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപ്പിച്ചിട്ടുണ്ട്.

നേരത്തെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാം മണ്ഡലത്തില്‍ മമത മല്‍സരിച്ചിരുന്നെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തോറ്റിരുന്നു. ഇത്തവണ ബബാനിപൂര്‍ ആണ് മമത ബാനര്‍ജിയുടെ തട്ടകം.മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്തെങ്കിലും ആറ് മാസത്തിനകം തിരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് അനിവാര്യമായിരുന്നു. തുടര്‍ന്നാണ് ബബാനിപൂരില്‍ വീണ്ടും മമത എത്തുന്നത്. ബബാനിപൂര്‍ മമതയുടെ തട്ടകമായതുകൊണ്ടുതന്നെ അവര്‍ക്ക് പരാജയ ഭീതിയില്ല.

ബിജെപി സർവ ശക്തിയുമെടുത്ത് ശക്തമായ പ്രചാരണത്തിന് ഒരുങ്ങുന്നു എന്നാണ് വിവരം. ഇവിടെ കോണ്‍ഗ്രസ്-സിപിഎം സഖ്യം മല്‍സരിക്കില്ലെന്നാണ് സൂചന. മമതയ്ക്കെതിരെ മല്‍സരിക്കേണ്ടതില്ല എന്ന് സഖ്യത്തിലെ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണത്തോടെയാണ് പ്രചാരണം നടക്കുക എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബംഗാളില്‍ ബബാനിപൂര്‍, സംശീര്‍ഗഞ്ച്, ജാങ്കിപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സപ്തംബര്‍ 30നാണ് പോളിങ്. ഒക്ടോബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles