Tuesday, September 29, 2026

പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി ശോഭ കരന്ദ്ലജെ കേരളം തീവ്രവാദത്തിന്റെ ഫാക്ടറി, സര്‍ക്കാരിനെ പിരിച്ചുവിടണം, പിണറായി വിജയന്‍ രാജി വയ്ക്കണം

ബംഗളുരു: കൊല്ലത്ത് കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികരണവുമായി കര്‍ണാടകത്തിലെ ബിജെപി നേതാവും എംപിയുമായ ശോഭ കരന്ദ്ലജെ. കേരള സംസ്ഥാനം തീവ്രവാദത്തിന്റെ ഫാക്ടറിയാണെന്നും കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചു വിട്ടുകൊണ്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് ശോഭ കരന്ദ്ലജെ പറഞ്ഞത്.

ട്വിറ്ററിലൂടെയാണ് ഇവര്‍ ഈ പ്രതികരണവുമായി രംഗത്ത് വന്നത്. ‘പൊലീസ് ആര്‍മറിയില്‍ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതാകുന്നു, പൗരത്വ നിയമഭേദഗതിയുടെ പേരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു, കൊല്ലത്തുനിന്നും പാകിസ്ഥാന്‍ നിര്‍മിത ബുള്ളറ്റുകള്‍ കണ്ടെടുത്തു.’ ഇങ്ങനെ പോകുന്നു ബിജെപി എം.പിയുടെ ട്വീറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നും ട്വീറ്റിലൂടെ ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിന് സമീപം ഹൈവേ നിര്‍മ്മാണത്തിനായി എടുത്തിട്ട മണ്ണിനുമുകളില്‍ നിന്ന് 14 വെടിയുണ്ടകള്‍ ഇന്നലെ വൈകീട്ടോടെ കണ്ടെത്തിയിരുന്നു. മടത്തറ സ്വദേശിയായ ടിപ്പര്‍ ലോറി ജീവനക്കാന്‍ ജോഷിയാണ് പത്രക്കടലാസില്‍ പൊതിഞ്ഞ നിലയിലുള്ള കവര്‍ ആദ്യം കണ്ടത്. തുറന്ന് പരിശോധിച്ചപ്പോള്‍ വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

Related Articles

Latest Articles