Friday, January 2, 2026

കർണാടകയിൽ നിർബന്ധിത മതംമാറ്റ നിരോധന നിയമം ഉടൻ; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: കർണാടകയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഉടൻ നടപ്പാക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്, അൻപതോളം മഠാധിപതിമാർ എന്നിവർ ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെയാണു ഈ പ്രഖ്യാപനം.

ശീതകാല സമ്മേളനത്തിൽ തന്നെ നിയമം പാസാക്കുമെന്നാണു പുറത്ത് വരുന്ന സൂചന.

അതേസമയം, നീക്കത്തിനെതിരെ ബെംഗളൂരു ആർച്ച് ബിഷപ്പും ക്രൈസ്തവ സംഘടനകളും രംഗത്തുവന്നിരുന്നു.

എന്നാൽ മിഷനറി പ്രവർത്തനങ്ങളെക്കുറിച്ചു സർവേ നടത്താനുള്ള നീക്കം സർക്കാർ ആരംഭിച്ചെങ്കിലും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Related Articles

Latest Articles