Saturday, September 19, 2026

മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: നന്മണ്ടയില്‍ ഭാര്യയെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നന്മണ്ട സ്വദേശി ബിജുവാണ് മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്കിലെ ക്ലര്‍ക്കായ ശ്രീഷ്മയെ വെട്ടിയത്. നന്മണ്ട സഹകരണ ബാങ്കിൽ വെച്ച് ഉച്ചയോടെയാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.

സഹകരണബാങ്കിലെ താത്കാലിക ജീവനക്കാരിക്കാണ് കുത്തേറ്റത്. കഴുത്ത് ലക്ഷ്യമാക്കിയാണ് ബിജുവെട്ടിയത്. ഒഴിഞ്ഞുമാറിയത് കൊണ്ട് കൈക്കാണ് പരിക്കേറ്റത്. ബിജുവിന്റെ മുന്‍ഭാര്യ ഇതേ ബാങ്കിലെ ക്ലാര്‍ക്കാണ്. ഭാര്യയാണെന്ന് കരുതിയാണ് ബിജു യുവതിയെ വെട്ടിയത്. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ജീവനക്കാരിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു.

Related Articles

Latest Articles