Tuesday, December 16, 2025

കരോള്‍ബാഗിലെ തീപിടിത്തം; മലയാളി ഉള്‍പ്പെടെ 15 മരണം; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

ദില്ലി: ദില്ലിയിലെ കരോള്‍ബാഗില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണം 15 ആയി. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. രണ്ട് മലയാളികളുള്‍പ്പെടെ 11 പേരെ കാണാതാകുകയും ചെയ്തു. അതേസമയം, രക്ഷപെടാനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ സ്ത്രീയും കുട്ടിയും മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ഹോട്ടല്‍ അര്‍പ്പിത് പാലസില്‍ തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 26 ഓളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേന അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Related Articles

Latest Articles