Friday, April 26, 2024
spot_img

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; പൊങ്കാലയ്ക്ക് ഇനി ഒന്‍പത് നാള്‍ കൂടി; അനന്തപുരി അവസാനഘട്ട ഒരുക്കത്തില്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാത്രി 10.30 ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്‍റെയും മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. ഈ മാസം 20-നാണ് ആറ്റുകാല്‍ പൊങ്കാല.

പൊങ്കാലയ്ക്ക് ഇനി ഒമ്പത് ദിവസം മാത്രം ബാക്കി നില്‍ക്കെ അനന്തപുരിയില്‍ അവസാനഘട്ട ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഉച്ചക്ക് ശേഷം വൈകുന്നേരം 3.30 ന് ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളുമായി യോഗം ചേരും.

പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാകും ഇത്തവണ പൊങ്കാല നടക്കുക. ഉത്സവ ദിവസങ്ങളിലെ ശുചീകരണത്തിനായി മൂവായിരത്തോളം കോര്‍പ്പറേഷന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ വൈകുന്നേരം 6.30 ന് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ആറ്റുകാല്‍ അംബാ പുരസ്കാര പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം ആര്‍ രാജഗോപാലിന് സമ്മാനിക്കും.

Related Articles

Latest Articles