Karuvannur Bank Fraud; One of the first complainants fled the country with his family due to death threats
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലെ ആദ്യ പരാതിക്കാരിലൊരാൾ വധഭീഷണി കാരണം രാജ്യം വിട്ടു. ബാങ്കിലെ തട്ടിപ്പ് പാര്‍ട്ടിയില്‍ ഉന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സി.പി.എം. മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുജേഷ് കണ്ണാട്ടാണ് (40) സകുടുംബം വിദേശത്തേക്ക് രക്ഷപ്പെട്ടത്.
കരുവന്നൂര്‍ ബാങ്കിലെ മാനേജറായിരുന്ന ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ബാങ്കില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരം 2017-ല്‍ സുജേഷ് പാര്‍ട്ടിയില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, സുജേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയാണ് ചെയ്തത്. തുടര്‍ന്ന് സുജേഷിന് ഭീഷണിയെത്തി.
ബിജു കരീമും സഹോദരന്‍ ഷിജു കരീമും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് സുജേഷ് 2019 സെപ്റ്റംബര്‍ 25-ന് ഇരിങ്ങാലക്കുട പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സുജേഷിനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കാണിച്ചിരുന്നു.
പരാതികള്‍ പാര്‍ട്ടി അവഗണിച്ചതിലും ബാങ്കില്‍ തട്ടിപ്പ് തുടരുന്നതിലും പ്രതിഷേധിച്ച് സുജേഷ് 2021 ജൂണ്‍ 14-ന് ബാങ്കിനു മുന്നില്‍ കുത്തിയിരുപ്പുസമരവും നടത്തിയിരുന്നു. തുടർന്ന് പാര്‍ട്ടിയിലും എതിര്‍പ്പ് രൂക്ഷമായി. കുത്തിയിരുപ്പുസമരത്തെ തുടര്‍ന്നാണ് ജൂലായ് 14-ന് ഇരിങ്ങാലക്കുട പോലീസില്‍ ബാങ്ക് സെക്രട്ടറി പരാതി നല്‍കിയത്. ഇതോടെയാണ് തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചത്. കുടുംബമാകെ നോട്ടപ്പുള്ളികളായതോടെയാണ് വിദേശത്തേക്ക് രക്ഷപ്പെട്ടതെന്ന് സുജേഷ് പറഞ്ഞു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…