Tuesday, January 6, 2026

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ! 7 പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള അദ്ധ്യക്ഷനായ ബെഞ്ചാണ് ഏഴ് പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. 2006 മുതൽ 2011 വരെ കരുവന്നൂർ സഹകരണ ബാങ്കിൻ്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന പ്രതികളാണ് മുൻ‌കൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.

തങ്ങളുടെ കാലയളവിൽ നിക്ഷേപകർക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല, നയപരമായ കാര്യങ്ങളിലൊന്നും ഇടപൽ നടത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ ഹർജിക്കാരുടെ പങ്ക് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.

Related Articles

Latest Articles