Tuesday, December 16, 2025

വിവാഹ ദിവസം പോലീസുകാരൻ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാസർഗോഡ് വിവാഹ ദിവസം പോലീസുകാരൻ തൂങ്ങിമരിച്ച നിലയില്‍. എ ആർ ക്യാമ്പിലെ പോലീസുകാരനായ ചീമേനി ആലന്തട്ട സ്വദേശി വിനീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഇന്ന് വിനീഷിന്‍റെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. പോലീസ് സ്ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Related Articles

Latest Articles