കാസര്‍കോട്: നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. കാസര്‍കോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്.
പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്. ഒരുമാസത്തെ വിചാരണക്കൊടുവിലാണ് കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് കേസില്‍ വിധി പറഞ്ഞത്.
2018 ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കുട്ടിയെ രണ്ട് തവണ കൂടി പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി.

