ശ്രീനഗർ: കശ്മീരിൽ വ്യാപകമായി ഭീകരർ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ജമ്മു കശ്മീർ ഡി ജി പി ദിൽബാഗ് സിങ്. രജൗരി,പൂഞ്ച്,ഗുരേസ്,കർണാഹ്,കേരൻ,ഗുൽമാർഗ് തുടങ്ങിയ മേഖലകളിലാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ പോലീസ് ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്ബ ഭീകരനായ ആസിഫ് മഖ്ബൂലിനെ വധിച്ചിരുന്നു. ഇതിനുപിന്നാലെ ഡി ജി പി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അതിർത്തി പ്രദേശങ്ങളിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ചും പരാമര്ശമുണ്ടായത്.
കശ്മീരിലെ നിയന്ത്രണങ്ങളിൽ ഓരോദിവസവും അയവുവരുത്തുന്നുണ്ട്. 90 ശതമാനം മേഖലകളിലും ഇപ്പോൾ നിയന്ത്രണങ്ങളില്ലെന്നും ഡി.ജി.പി. പറഞ്ഞു. ടെലിഫോൺ എക്സ്ചേഞ്ചുകളെല്ലാം പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും ഉടൻ അയവുവരുത്തും. ജമ്മു മേഖലയിലെ രണ്ടുജില്ലകളിൽ വോയിസ് കോൾ സേവനങ്ങൾ പുന:സ്ഥാപിച്ചു. കൂടുതൽ മേഖലയിൽ വോയിസ് കോൾ സേവനങ്ങൾ പുന:സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഡി ജി പി വിശദീകരിച്ചു.
നിയന്ത്രണരേഖയോട് ചേർന്നുള്ള പ്രദേശങ്ങളിലേക്ക് വൻതോതിൽ ഭീകരരെ എത്തിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗുൽമാർഗ് മേഖലയിൽ മാത്രം നുഴഞ്ഞുകയറുന്നവരെ തുരത്താൻ 350-ലേറെ ഓപ്പറേഷനുകളാണ് നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ലഷ്‌കർ ഭീകരരെ അറസ്റ്റ് ചെയ്തതായും ലെഫ് ജനറൽ കെ ജെ എസ്. ധില്ലണും നേരത്തെ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…