Sunday, May 5, 2024
spot_img

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ടെലിവിഷൻ ആർട്ടിസ്റ്റിനും പത്ത് വയസുകാരനായ കുഞ്ഞിനും നേരെ ആക്രമണം നടത്തി ഭീകരർ; സുരക്ഷാ ശക്തമാക്കി സേന

 

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ ബുദ്ഗാമിൽ ടെലിവിഷർ ആർട്ടിസ്റ്റിനും പത്ത് വയസുകാരനായ കുഞ്ഞിനും നേരെ ഭീകരർ ആക്രമണം നടത്തി. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ബുദ്ഗാമിലെ ഹിഷ്‌റു ചദൂരയിലാണ് സംഭവം.

ഇന്ന് വൈകീട്ട് 8 മണിയോടെയാണ് ആക്രമണം നടന്നത്.ടെലിവിഷർ ആർട്ടിസ്റ്റിറ്റായ 35 കാരിയായ അമ്രീൻ ഭട്ടിനും ഇവരുടെ പത്ത് വയുള്ള അനന്തരവൻ ഫർഹാൻ സുബൈറിനും നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഇവരെ ഭീകരർ വെടിവെച്ചിടുകയായിരുന്നു.

അതേസമയം പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്‌തെന്ന് ഡോക്ടർമാർ അറിയിച്ചു. അമ്രീനിന്റെ നില ഗുരുതരമാണ്. എന്നാൽ ആക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞു. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles