പൗരത്വ നിയമത്തിനെതിരായ സമരം നടന്ന നാളുകളില്‍ കേരളത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഒന്ന്
‘ഇരുപത്തൊന്നില്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’
എന്നായിരുന്നല്ലോ … !!!
സത്യത്തിൽ അന്ന് ഉറയിൽ നിന്നും ഊരിയ കത്തി ആർക്കെതിരെ ആയിരുന്നു?
എന്തിന് വേണ്ടിയാണ് ഊരിയതും കുത്തിയതും? ??
ഉത്തരം ഒന്നേയുള്ളു…
ഒരു പ്രത്യേക മതത്തിൽ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താൽ ക്രൂരമായി ശിരഛേദം നടത്തപ്പെടാനും മതം മാറ്റപ്പെടാനും പലായനം ചെയ്യപ്പെടുവാനും വേണ്ടിയാണ് അന്ന് മലബാറിലെ ഹിന്ദുക്കൾ ഇരുപത്തി ഒന്നിൽ ഊരിയ കത്തിയെ എതിരേറ്റത്.
അൽ ദൗള എന്ന ഖിലാഫത്ത് രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ആയിരുന്നു വാരിയംകുന്നൻ്റെ ലക്ഷ്യം എന്ന് ചരിത്രരേഖകൾ സുവ്യക്തമായി എഴുതിവെച്ചിട്ടും , പ്രീണനക്കാരും പരാന്നഭോജികളുമായ ഇവിടുത്തെ രാഷ്ട്രീയക്കാർ യാഥാർത്ഥ്യം ഒക്കെയും ജനങ്ങളിൽ നിന്നും മറച്ച് വെച്ചു…
അഭിമാനം നഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു വിഭാഗത്തിൻ്റെ മുറിവിൽ ഉപ്പ് പുരട്ടി ആഹ്ലാദിക്കുന്ന പോലെ വീണ്ടും വീണ്ടും തെരുവകളിൽ “ഇരുപത്തൊന്നില്‍ ഊരിയ കത്തിയുടെ ” മുദ്രാവാക്യങ്ങൾ മുഴങ്ങിയപ്പോൾ ഉള്ളിൽ ആമോദിച്ചവരും നിശബ്ദത പാലിച്ചവരും ഒക്കെ ഇപ്പോൾ കാശ്മീരി ഹിന്ദുക്കളുടെ യഥാർത്ഥ കഥ പുറത്ത് വന്നപ്പോൾ ഒരുമിച്ച് ഒരു മനസ്സായി പ്രതികരിക്കാൻ ഇറങ്ങിയിട്ടുണ്ട്….
വാര്യംകുന്നനെയും ആലി മുസല്യരെയും മറ്റ് ഖിലാഫത്ത് പ്രവർത്തകരെയും വെള്ളപൂശിയവർ കേവലം മുപ്പത് വർഷം മുമ്പ് നടന്ന കാശ്മീർ വംശഹത്യയെയും അതെ ശൈലിയിൽ തിരസ്കരിക്കുകയാണ്….
ഇരകളാക്കപ്പെട്ടവർ നേരിട്ട് നിന്ന് അവർ അനുഭവിച്ച യാതനകൾ വിവരിച്ചിട്ടും അതൊക്കെ കളവാണെന്നാണ് ഒരു ഉളുപ്പുമില്ലാതെ പ്രചരിപ്പിക്കുകയാണ്!!!.
മലബാറിലെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തെപ്പറ്റി , ഭക്ഷണവും വസ്ത്രവുമില്ലാതെ ദിവസങ്ങളോളം അലഞ്ഞതിനെപ്പറ്റി, മാനഭംഗങ്ങളെപ്പറ്റിയെല്ലാം ചരിത്രരേഖകളിൽ ചേർത്തിരിക്കുന്നത് അവഗണിച്ച ഇക്കൂട്ടർ; പാലോ വെള്ളമോ പോലും കിട്ടാതെ കാശ്മീർ താഴ്വരകളിൽ വിശന്ന് കരഞ്ഞ് മരിച്ച് വീണ കുഞ്ഞുങ്ങളുടെ കരച്ചിലുകൾ കേൾക്കുമെന്ന് കരുതുക വയ്യല്ലോ!!…
അവർക്ക് കേൾക്കേണ്ടതും പറയേണ്ടതും ഇല്ലാത്ത ഏതോ നങ്ങേലിയുടെ കഥയും , ഇരുപത്തി ഒന്നിൽ ഊരിയ കത്തിയുടെ വീരസ്യവുമാണ്…
അന്ന് വിദ്യാഭ്യാസമില്ലാത്തവരും അധികാരവുമില്ലാത്തവരും ചേർന്ന് മത രാഷ്ട്രവാദികളുടെ ഒത്താശയിൽ മലബാറുകാരെ അക്രമിച്ചുവെങ്കിൽ ഇന്ന് വിദ്യാഭ്യാസം നേടി രാഷ്ട്രീയക്കാരൻറെയും അധികാരത്തിൻ്റെ സഹായത്തോടെ അന്താരാഷ്ട്ര തീവ്രവാദികളുടെ ഒപ്പം തങ്ങളുടെ അജണ്ടകൾ പ്രാവർത്തികമാക്കുന്നു എന്ന് മാത്രം!!.
കാശ്മീർ ഫയൽസ് എന്ന സിനിമ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തേണ്ടത് റാഡിക്കൽ സംഘങ്ങളുടെ ആവശ്യമാണ്…
അവർ വിലക്കെടുത്ത ലിബറൽ – കമ്യൂണിസ്റ്റ് കപട മാനവിക വാദികളിലൂടെ അത് നടപ്പിലാക്കുകയും ചെയ്യും ..

