ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും ആന തകർത്തു. ചക്കകൊമ്പനാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം കോളനിയുടെ സമീപം ചക്കകൊമ്പൻ തമ്പടിച്ചിരുന്നു.
രാത്രിയിൽ ഷെഡ് തകർത്തത് കണ്ട നാട്ടുകാർ ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. കുങ്കിയാനകളെ ഈ 301 കോളനിക്ക് സമീപമാണ് തളച്ചിരിക്കുന്നത്. നടപടികൾ ഉണ്ടാകാത്തതിൽ വനംവകുപ്പിനെതിരെ കനത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.

