Saturday, December 13, 2025

കത്വ ഭീകരാക്രമണം; അഞ്ച് ജവാന്മാർക്ക് വീരമൃത്യു; ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരർ ?

ദില്ലി: ജമ്മുകശ്മീരിലെ കത്വയിൽ കഴിഞ്ഞ ദിവസം സൈനിക വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് സംശയം. ആക്രമണത്തിന് പിന്നിൽ കൂടുതൽ ഭീകരർ ഉണ്ടായിരുന്നു എന്നാണ് നിഗമനം. ഇവരെ കണ്ടെത്താൻ സൈന്യത്തിൻ്റെ കമാൻഡോ സംഘം വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്.

ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ മച്ചേഡി മേഖലയിൽ വൈകീട്ടാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ അഞ്ച് ജവാന്മാര്‍ വീരമൃത്യു വരിച്ചു. 6 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീരമൃത്യു വരിച്ചവരിൽ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു. സൈന്യത്തിൻ്റെ കമാൻഡോ സംഘവും വനമേഖലയിൽ പെട്രാളിംഗിനായി അധികമായി നിയോഗിച്ച സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പട്രോളിം​ഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെ ഒളിച്ചിരുന്ന ഭീകരർ ആദ്യം ​ഗ്രെനേഡെറിഞ്ഞു. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു.

Related Articles

Latest Articles