കോഴിക്കോട്: വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ നൽകുന്ന പുരസ്‌കാരങ്ങൾ കാശ്യപാശ്രമം കുലപതി ആചാര്യ എം ആർ രാജേഷ് പ്രഖ്യാപിച്ചു. സംസ്കാര പുരസ്‌കാരം തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ളയ്ക്ക് ലഭിച്ചു.
സനാതന ജ്യോതിപുരസ്‌കാരം എഴുത്തുകാരൻ ഡോ.എ.എം. ഉണ്ണികൃഷ്ണനും പ്രബോധ പുരസ്‌കാരം ഡോക്യുമെൻ്ററി എഴുത്തുകാരൻ വേണു താമരശ്ശേരിക്കും ഭിഷഗ്‌രത് പുരസ്‌കാരം കോട്ടയ്ക്കൽ ആര്യവൈദ്യ ശാല മാനേജിങ് ഡയറക്ടർ ഡോ.പി. മാധവ വാര്യർക്കും, ഹിരണ്യപുരസ്‌കാരം കവി പി.പി. ശ്രീധരനുണ്ണിക്കും വിദ്യാഭൂഷൺ പുരസ്ക്‌കാരം ചരിത്ര കാരൻ പണിക്കത്ത് അപ്പു നമ്പൂതിരിക്കുമാണ് ലഭിച്ചത്. 10001 രൂപയും പ്രശസ്‌തി പത്രവും ശിലാഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
22 മുതൽ 28 വരെ കോഴിക്കോട് കക്കോടി വേദ മഹാമന്ദിരത്തിൽ വെച്ച് നടക്കുന്ന വേദ സപ്‌താഹത്തോടനു ബന്ധിച്ചു നടക്കുന്ന ചടങ്ങുകളിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

