Saturday, January 3, 2026

കാട്ടാക്കട ആമച്ചലിൽ മോഷണം; മോഷണം നടന്നത് ത്രികാഞ്ഞിരപുരം മഹാദേവ ക്ഷേത്രത്തിൽ നിന്ന്

കാട്ടാക്കട: കാട്ടാക്കട ആമച്ചൽ ത്രികാഞ്ഞിരപുരം മഹാദേവ ക്ഷേത്രത്തിൽ മോഷണം. ഇന്ന് പുലർച്ചെ ക്ഷേത്രം തുറക്കാൻ എത്തിയ ക്ഷേത്ര ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

ക്ഷേത്ര പുരയിടത്തിൽ കടന്ന കള്ളൻ ചുറ്റമ്പലത്തിലെ മതിൽ കെട്ടിൽ ഏണി ചാരി കയർ കെട്ടി ഉള്ളിൽ കടന്നതായിട്ടാണ് വിവരം. തിടപള്ളിയിലയും ഓഫീസ് മുറിയിലും സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിൽ ആയിരുന്നു ഉണ്ടായിരുന്നത്.

ക്ഷേത്രത്തിലെ അർച്ചന രസീത് എഴുതി വാങ്ങി സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടു. അതേസമയം, ഇന്നലെയും കാട്ടക്കടയിൽ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Articles

Latest Articles