Celebrity

പിറന്നാള്‍ നിറവില്‍ മലയാളികളുടെ കാവ്യാ മാധവന്‍; ആശംസകളറിയിച്ച്‌ ആരാധകര്‍

നടി കാവ്യാ മാധവന് ഇന്ന് 38-ാം പിറന്നാള്‍. ബാലതാരമായി വെള്ളിത്തിരയില്‍ എത്തി പിന്നീട് മലയാളികളുടെ നായികാ സങ്കല്‍പ്പം തന്നെ മാറ്റിമറിച്ച താരമാണ് കാവ്യ മാധവന്‍. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരാണ് എത്തിയത്.

പി. മാധവന്‍, ശ്യാമള എന്നിവരുടെ മകളായി 1984 സെപ്റ്റംബര്‍ 19ന് കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തായിരുന്നു കാവ്യയുടെ ജനനം. നീലേശ്വരം ജി.എല്‍.പി. സ്‌കൂള്‍, രാജാസ് ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വര്‍ഷങ്ങളോളം കാസര്‍ഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു കാവ്യ.

പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദിലീപ് നായകനായെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി നായികയാകുന്നത്.

അഴകിയ രാവണന്‍, തിളക്കം, റണ്‍വെ, കൊച്ചിരാജാവ്, ലയണ്‍, ചക്കരമുത്ത്, പാപ്പി അപ്പച്ചാ, ഗദ്ദാമ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ക്ലാസ്‌മേറ്റ്‌സ്, ഈ പട്ടണത്തില്‍ ഭൂതം, തെങ്കാശിപ്പട്ടണം, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, മീശമാധവന്‍, മിഴി രണ്ടിലും, സദാനന്ദന്റെ സമയം, പെരുമഴക്കാലം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ കാവ്യ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. 2004ലും 2011ലും കാവ്യയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

2009ല്‍ ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു പിന്നീട് 2016ല്‍ നടന്‍ ദിലീപിനെ കാവ്യ വിവാഹം കഴിച്ചു. പ്രതിസന്ധികളെയും വിവാദങ്ങളെയുമെല്ലാം അതിജീവിച്ച്‌ സന്തോഷകരമായി മുന്നോട്ടുപോകുകയാണ് ഇരുവരും.

admin

Recent Posts

അവസാനത്തെ അടവുമായി കമ്മികൾ

മേയറിനെ വെളുപ്പിക്കാൻ പെടാപ്പാട്പെട്ട് സിപിഎം ; വാരിയലക്കി യുവാവ് ; ദൃശ്യങ്ങൾ കാണാം...|

10 mins ago

ഭരണഘടനയെ കഴുത്തുഞെരിച്ച് കൊന്നതാണ് കോൺഗ്രസിന്റെ ചരിത്രം!അടിയന്തരാവസ്ഥ ആരും മറന്നിട്ടില്ല ; രൂക്ഷ വിമർശനവുമായിയോഗി ആദിത്യനാഥ്

കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബാസാഹേബ് അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടനയുടെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് കോൺഗ്രസ്…

40 mins ago

ബിജെപി രാജ്യത്തെ മാതൃശക്തിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

രണ്ടു ഘട്ടങ്ങളായി നടക്കുന്ന കർണ്ണാടക തെരഞ്ഞെടുപ്പിൽ അശ്ലീല വീഡിയോ വിവാദം ബിജെപിക്ക് വിലങ്ങുതടിയാകുമോ ? BJP

1 hour ago

കോൺഗ്രസിന്റെത് തെറ്റായ പ്രചാരണം ! ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി ;വിജയം ഉറപ്പിച്ച് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി, തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ഖാലിസ്ഥാൻ ഭീകരനെ തട്ടാൻ ശ്രമിച്ചത് റോ ഉദ്യോഗസ്ഥനോ ? INDIAS REACTION ON WP NEWS

കൊടും ഭീകരനുനേരെ ഉണ്ടായ വധശ്രമം: ഇന്ത്യ അമേരിക്കൻ മാദ്ധ്യമത്തിന് കൊടുത്ത മുന്നറിയിപ്പ് ഇങ്ങനെ I AMERICA

2 hours ago

ആർ. ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി!

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ്…

2 hours ago