sreenarayanaguru
ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ 95-ാം സമാധി ദിനാചരണത്തിനായി ഒരുങ്ങി ശിവഗിരി . ഗുരുസമാധി ദിനാചരണം വിവിധ പരിപാടികളോടെ ബുധനാഴ്ച ആരംഭിക്കും. പുലര്‍ച്ചെ അഞ്ചിന് വിശേഷാല്‍ പൂജ, ഹവനം, ഏഴിന് പ്രഭാഷണം, 10-ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി ഗുരുപ്രസാദ് ബോധാനന്ദസ്വാമി സ്മൃതി നിര്‍വഹിക്കും. സ്വാമി ഋതംഭരാനന്ദ, വി.ജോയി എംഎല്‍എ. തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് സ്വാമി സച്ചിദാനന്ദ സമാധിവര്‍ണന നിര്‍വഹിക്കും.
എന്നാൽ, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തില്‍ 26 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ വരെ വിവിധ കലാപരിപാടികള്‍ നടത്തും. കലാപരിപാടികളുടെ അരങ്ങേറ്റത്തിനും മറ്റു പരിപാടികള്‍ വഴിപാടായി അവതരിപ്പിക്കുന്നതിനും കലാകാരന്മാര്‍ക്കും സംഘടനകള്‍ക്കും അവസരം ലഭ്യമാക്കും.
രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയാണ് പരിപാടികള്‍. സന്ന്യാസിമാര്‍ നയിക്കുന്ന ജനനീനവരത്നമഞ്ജരി പഠനക്ലാസും ഉണ്ടാകും. ശാരദാമഠത്തില്‍ ശാരദാപൂജയും വിശേഷാല്‍ ശാരദാപൂജയും നടക്കും. പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൗകര്യപ്രദമായ ദിവസം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് നവരാത്രി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…