കേരള കോണ്‍ഗ്രസ് ബി യിലാണ് ഇത്തവണ പിളർപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. ഇനി വളരുമോയെന്ന കാര്യത്തില്‍ സംസയമാണെങ്കിലും പാർട്ടിയില്‍ പിളർപ്പ് ഏതായാലും ഉറപ്പിച്ച് കഴിഞ്ഞു. പാർട്ടി നേതൃപദവിയില്‍ നിന്നും കെബി ഗണേഷ് കുമാറിനെ പുറത്താക്കാന്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരി ഉഷാമോഹന്‍ ദാസിനെ രംഗത്തിറക്കി ഒരു വിഭാഗം കളിക്കുന്ന കളികളാണ് പിളർപ്പിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.

