ജനങ്ങള്ക്ക് തെറ്റായ വാഗ്ദാനങ്ങള് നല്കുന്ന മത്സരമുണ്ടെങ്കില് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഒന്നാമതെത്തുമെന്ന് പരിഹാസവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കെജ്രിവാള് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള് ഡല്ഹിയിലെ ജനങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങളെല്ലാം മറന്നുവെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ഡല്ഹിയിലെ മട്ടിയാല നിയോജകമണ്ഡലത്തില് നടന്ന പൊതുയോഗത്തില് സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘രാജ്യത്ത് തെറ്റായ വാഗ്ദാനങ്ങള് നല്കുന്ന ഒരു മത്സരം ഉണ്ടെങ്കില്, തീര്ച്ചയായും കെജ്രിവാളിന് ഒന്നാം സമ്മാനം ലഭിക്കും. നിങ്ങള് നല്കിയ വാഗ്ദാനങ്ങള് നിങ്ങള് മറന്നു. അത് ഓര്മ്മിപ്പിക്കുകയാണ്. ഒരു കാര്യം കൂടി പറയട്ടെ എന്നാല് അക്കാര്യം ഡല്ഹിയിലെ ജനങ്ങളോ ബിജെപി പ്രവര്ത്തകരോ മറന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു
അണ്ണാ ഹസാരെയുടെ സഹായത്തോടെയാണ് നിങ്ങള് മുഖ്യമന്ത്രിയായത്. എന്നാല് ലോക് പാലിനായി ഒരു നിയമം കൊണ്ടുവരാന് നിങ്ങള്ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമം കൊണ്ടുവന്നപ്പോള് നിങ്ങള് ഇവിടെ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാലര വര്ഷമായി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജോലി ചെയ്യാന് നിങ്ങള് അനുവദിക്കാത്തതിനാല് ഡല്ഹിയില് വികസനം നടത്താന് കഴിഞ്ഞില്ലെന്നും ഷാ കൂട്ടിച്ചേര്ത്തു.
ഫെബ്രുവരി എട്ടിനാണ് ഡല്ഹിയിലെ 70 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…