Monday, June 17, 2024
spot_img

കേന്ദ്ര ഏജൻസികളെ നിയമപരമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഗീർവ്വാണം വെറും ഉണ്ടയില്ലാവെടി; നിയമവിദഗ്ധർ പറയുന്നത് ഒന്ന് കേട്ട് നോക്കൂ

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ്. ബി. കെമാല്‍ പാഷ. അന്വേഷണ ഏജന്‍സികളെ നിയമപരമായി നേരിടുമെന്ന് പറയാമെന്നേയുള്ളു. അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ച മുഖ്യമന്ത്രി ഇപ്പോള്‍ നിലപാട് മാറ്റിയിട്ട് എന്താണ് കാര്യം. വിജിലന്‍സ്, കേസ് രജിസ്റ്റര്‍ ചെയ്തതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വാദം ബലപ്പെട്ടതായും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

പ്രധാനമന്ത്രിക്ക് കത്തയച്ച് വിളിച്ചുവരുത്തിയ ശേഷം അന്വേഷണത്തിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്ത നിലയ്ക്ക് കേന്ദ്ര ഏജന്‍സികള്‍കളുടെ വാദം ബലപ്പെട്ടു. ശിവശങ്കറിന്റെ വഴി വിട്ട ബന്ധങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് ഖേദകരമാണ്. സംസ്ഥാനത്ത് നിലവില്‍ നടക്കുന്ന അന്വേഷണം ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്തതുകൊണ്ടാണെന്ന് കരുതാനാവില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കടന്നു കയറാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന് വാദിക്കാന്‍ നിലവില്‍ സാധ്യമല്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

Related Articles

Latest Articles