Saturday, May 4, 2024
spot_img

ഓംചേരി എൻ എൻ പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം; അർഹനാക്കിയത് ‘ആകസ്മികം’ എന്ന രചന സമാഹാരം

പ്രശസ്ത സാഹിത്യകാരൻ ഓംചേരി എൻ എൻ പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2020-ലെ ​പു​ര​സ്കാ​ര​ത്തി​നാ​ണ് ഓം​ചേ​രി അ​ര്‍​ഹ​നാ​യ​ത്. ‘ആകസ്മികം’ എന്ന പേരിലുള്ള ഓര്‍മക്കുറിപ്പുകളുടെ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒ​രു​ ല​ക്ഷം രൂ​പ​യും മം​ഗ​ള​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അക്കാദമി പു​ര​സ്കാ​രം.

സാഹിത്യകാരൻ മാത്രമല്ല പ്രശസ്തനായ മലയാള നാടകകൃത്ത് കൂടിയാണ് ഓംചേരി എന്‍.എന്‍ പിള്ള. 1975-ല്‍ ​നാ​ട​ക​ത്തി​നു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാരം നേടിയിട്ടുണ്ട്. കൂടാതെ 2010ല്‍ ​സ​മ​ഗ്ര സം​ഭാ​വ​നയ്ക്കുള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാരവും ല​ഭി​ച്ചിട്ടുമുണ്ട്.

1924-ല്‍ വൈക്കത്താണ് അദ്ദേഹത്തിന്റെ ജനനം. തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠനം പൂര്‍ത്തിയാക്കി. അതിനുശേഷം 1951-ല്‍ ഡല്‍ഹി ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്തു. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചാരണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അമേരിക്കയിലെ പെന്‍സില്‍വാനിയ യൂനിവേഴ്സിറ്റി, മെക്സിക്കന്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, വാട്ടന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ മാസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ ഉന്നത പഠനം നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു.

നോവലുകളായ തേവരുടെ ആന, കള്ളന്‍ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു, നാടകങ്ങളായ പ്രളയം, ഈ വെളിച്ചം നിങ്ങളുടേതാകുന്നു, ചെരിപ്പ് കടിക്കില്ല എന്നിവയാണ് ഓംചേരിയുടെ മറ്റു പ്രധാന കൃതികള്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles