Health

‘മകളുടെ കാഴ്ച തിരിച്ചു തന്നതിന് നന്ദി, ആയുർവേദം കെനിയയിലും വേണം; സാധ്യതകള്‍ നരേന്ദ്ര മോദിയോട് ചോദിച്ചറിഞ്ഞെന്നും റെയ്‌ല ഒഡിംഗ

കൊച്ചി: കേരളത്തിന്റെ ആരോഗ്യരംഗത്തെയും ആയുർവേദ ചികിത്സാ രീതിയെയും പ്രശംസിച്ചുകൊണ്ട് മുൻ കെനിയൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ.

തന്റെ മകളുടെ കാഴ്ചശക്തി തിരിച്ചു തന്ന കേരളത്തിലെ ആശുപത്രിക്ക് നന്ദി പറയുന്നതിനിടയിലായിരുന്നു കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് മകളുടെ ചികിത്സാവശ്യത്തിന് ഇന്ത്യയിലേക്ക് മുന്‍ കെനിയന്‍ പ്രധാനമന്ത്രി എത്തിയത്.

ആശുപത്രിയുടെ ചികിത്സയില്‍ തൃപ്തനാണെന്ന് അറിയിച്ച അദ്ദേഹം, ആയുര്‍വേദ തെറാപ്പി ആഫ്രിക്കയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചറിഞ്ഞു.

‘പരമ്പരാഗത ചികിത്സ മാര്‍ഗങ്ങള്‍ സ്വീകരിച്ച്‌ അവള്‍ ഇപ്പോള്‍ കാഴ്ചശക്തി വീണ്ടെടുത്തു, ഇത് ഞങ്ങള്‍ക്ക് വളരെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ആഫ്രിക്കയിലേക്ക് ഈ തെറാപ്പി (ആയുര്‍വേദം) കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യജാലങ്ങളെ ചികിത്സകള്‍ക്കായി ഉപയോഗിക്കാനുമുള്ള സാധ്യതയെക്കുറിച്ച്‌ ഞാന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു’- ഒഡിംഗ പറഞ്ഞു.

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

11 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

11 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

12 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

20 hours ago