കഴിഞ്ഞ നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സര്‍വകലാശാല ബില്‍ ഇന്ന് സഭയില്‍ വരും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇന്ന് അവതരിപ്പിക്കുക. നിയമഭേദഗതികള്‍ സഭ പാസാക്കിയാലും ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും.
വ്യാഴാഴ്ച മുതലുള്ള അവധിക്ക് ശേഷമാണ് സഭ ഇന്ന് വീണ്ടും സമ്മേളിക്കുന്നത്. കേരള പബ്ലിക് എന്‍ര്‍പ്രൈസസ് ബോര്‍ഡ് ബില്‍, വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് ബില്‍, ധനസംബന്ധമായ ഉത്തരവാദിത്ത ബില്‍, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് ബില്‍ എന്നിവ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ടുകളും ഇന്ന് സഭയില്‍ സമര്‍പ്പിക്കും.
ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് ആരോഗ്യമന്ത്രി വീണാ ജാര്‍ജ്ജ് മറുപടി നല്‍കും. ചോദ്യോത്തരവേളയില്‍ ദേവസ്വം, വനം, ജലവിഭവ, മൃഗസംരക്ഷണ വകുപ്പു മന്ത്രിമാര്‍ മറുപടി നല്‍കും. കെ.എസ്.ആര്‍.ടിയിലെ സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കുമെന്നാണ് അറിവ്. അടിയന്തര പ്രമേയമായി വിഷയം സഭയില്‍ അവതരിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…