Saturday, December 27, 2025

എ.എൻ ഷംസീർ പുതിയ നിയമസഭാ സ്പീക്കർ; ലഭിച്ചത് 96 വോട്ട്; എതിർ സ്ഥാനാർത്ഥിക്ക് 40 വോട്ട്

തിരുവനന്തപുരം: കേരള നിയമസഭയുടെ 24ാം സ്പീക്കറായി തലശേരി എംഎൽഎ എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. ഷംസീറിന് 96 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി അൻവർ സാദത്തിന് 40 വോട്ടുകൾ ലഭിച്ചു. ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്.

ഇന്നു ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ നടന്ന വോട്ടെടുപ്പിലാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്. എം.ബി. രാജേഷ് മന്ത്രിയാകാനായി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പ്. ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുപ്പ്‌ നിയന്ത്രിക്കും. തദ്ദേശഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് മന്ത്രിയായി എത്തിയത്.

Related Articles

Latest Articles