Tuesday, May 7, 2024
spot_img

കണ്ണടച്ച് തുറക്കുമ്പോൾ സർക്കാർ ജീവനക്കാരാകുന്നത് 1,850 സിപിഎമ്മുകാർ.സകലയിടത്തും പാർട്ടിക്കാരെ കുത്തി കേറ്റുന്നു /PINARAYI VIJAYAN

ഇന്നത്തെ ‘ജീവകാരുണ്യ പ്രവർത്തനം’ ന‌ടത്തുന്നത് കേരള ബാങ്കിലാണ് , പി എസ് സി റാങ്കു ലിസ്റ്റ് നിലനിൽക്കെ; പഠിച്ചു കയറിയ മിടുക്കരേക്കാൾ മിടുക്കർ കൊടിപിടിച്ച സഖാക്കൾ തന്നെ; പിണറായി വിജയന്റെ മറ്റൊരു ഞെട്ടിക്കുന്ന കടും വെട്ട്; നിസ്സഹായരായി അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരും.നേതാക്കളുടെ ഭാര്യമാരെ ഓരോ ജോലിയിലും വാഴിക്കുന്ന മറ്റൊരു കലാപരിപാടിയും മറ്റൊരു സൈഡിൽ നടക്കുന്നു

പി എസ് സിയെ നോക്കുകുത്തിയാക്കി കേരളാ ബാങ്കിലും പിൻവാതിൽ നിയമനത്തിന് ഇടത് സർക്കാർ. സർക്കാർ സ്ഥാപനങ്ങളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമായിരിക്കെയാണ് കേരളാ ബാങ്കിൽ 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി പിണറായി സർക്കാർ മുന്നോട്ട് പോകുന്നത്. സഹകരണ ബാങ്കുകളുടെ ബ്രാഞ്ചുകളിലും ഓഫീസുകളിലും താത്കാലികക്കാരായി വർഷങ്ങളായി ജോലിചെയ്യുന്നവരുടെ തസ്തികതിരിച്ചുള്ള പട്ടികയാണു തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ഭരണസമിതി യോഗത്തിൽ പട്ടിക അവതരിപ്പിച്ചു.

Related Articles

Latest Articles