Saturday, May 18, 2024
spot_img

കേരള ബജറ്റ്: വിലക്കയറ്റം നേരിടാന്‍ 2000 കോടി; ലോക സമാധാന സെമിനാറിന് രണ്ടു കോടി; 5 ജി സംവിധാനം വേഗം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും; കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്

തിരുവനന്തപുരം: ലോകസമാധാനസമ്മേളനം കേരളത്തിൽ വിളിച്ചുചേര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ വേണുഗോപാൽ. പരിസ്ഥിതി സൗഹാര്‍ദ്ദ ബജറ്റാണ് (Budget) ഇത്തവണത്തേതെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്തെ ആദ്യ കടലാസ് രഹിത ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിക്കുന്നത്.

കണ്ണൂരും കൊല്ലത്തും ഐടി പാര്‍ക്ക് നിര്‍മ്മിക്കും. അടുത്ത 5 വര്‍ഷം കൊണ്ട് ഐടി ഉല്‍പ്പനന്നങ്ങളുടെ കയറ്റുമതി കൂട്ടും. പദ്ധതിയില്‍ പറയുന്ന തുകയ‌്ക്ക് പുറമേ 100 കോടി കിഫ്ബിയില്‍ നിന്നും അധികം നല്‍കും. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി. സംസ്ഥാനത്തെ തൊഴില്‍ വികസനത്തിന് ലക്ഷ്യമിടുന്നതായും സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.റബര്‍ സബ്‌സിഡിക്കായി 500 കോടി രൂപ വകയിരുത്തും.റബറൈസ്‌ഡ് റോഡുകള്‍ക്കായി 50 കോടി രൂപ വകയിരുത്തി . റബര്‍ ഉത്പാദനവും ഉപയോഗവും വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും.

Related Articles

Latest Articles