Wednesday, May 15, 2024
spot_img

സിഎം രവീന്ദ്രനെ പൂർണ്ണ വിശ്വാസം; ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട് രവീന്ദ്രൻ കുറ്റകാരൻ ആകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്‍റെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എതിരെയുള്ള അന്വേഷണത്തില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎം രവീന്ദ്രന്‍ വളരെ കാലമായി പരിചയമുള്ള ആളാണ്. അദ്ദേഹം ഞങ്ങളുടെ പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസില്‍ പ്രവര്‍‌ത്തിച്ച് വന്ന ആളാണ്.
ദീര്‍ഘകാലമായി ഞങ്ങളുമായി പ്രവര്‍ത്തിച്ച ആളാണ്. അന്വേഷണ ഏജന്‍സി വിളിച്ചാലുടനെ കുറ്റം ചാര്‍ത്തേണ്ട കാര്യമില്ല. അതുകൊണ്ട് അയാള്‍ അയാളല്ലാതെ ആകുന്നില്ല. രവീന്ദ്രനില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വിശ്വാസമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ചിലര്‍ക്ക് ചില മോഹങ്ങളുണ്ടാകും, ആ മോഹങ്ങളുടെ ഭാഗമായി ചില പ്രവചനങ്ങളും വന്നിട്ടുണ്ട്. അതിനപ്പുറം വലിയ കഴമ്പ് ഈ ആരോപണങ്ങളില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. അന്വേഷണ ഏജന്‍സിക്ക് ചില കാര്യങ്ങള്‍ അറിയാനുണ്ടാകും. അതിന് അവര്‍ വിളിച്ചു എന്നേ കരുതുന്നൊള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles