Featured

പഞ്ചനക്ഷത്ര വിദേശ ചികിത്സയിൽ പിണറായി മയങ്ങിയോ ?

അസുഖം വന്നാൽ ചികിത്സ തേടണം. ചിലർ സർക്കാർ ആശുപത്രിയിലേക്കും ചിലർ സ്വകാര്യ ആശുപത്രികളിലേക്കും മറ്റുചിലർ പഞ്ചനക്ഷത്ര ആശുപത്രികളിലേക്കും ഇനിയും ചിലർ വിദേശ പഞ്ചനക്ഷത്ര ആശുപത്രികളിലേക്കും പോകും. അവരവരുടെ സാമ്പത്തിക നിലവാരമനുസരിച്ച് പോക്കറ്റിന്റെ കനമനുസരിച്ച് വിവിധ തരത്തിലുള്ള ആശുപത്രികളിൽ ചികിത്സ തേടും. സമൂഹത്തിലെ ഉന്നതരായ ധനാഢ്യന്മാർ പൊങ്ങച്ചം പറയാനായി ചില വിദേശ പഞ്ചനക്ഷത്ര ആശുപത്രികളിൽ ചികിത്സ തേടാറുണ്ട്. സ്വദേശത്ത് ചികിത്സയില്ലാത്ത രോഗങ്ങൾക്ക് ചിലർ വിദേശ ചികിത്സയെ ആശ്രയിക്കാറുണ്ട്. അത്തരത്തിൽ ഒരു വിദേശ പഞ്ചനക്ഷത്ര ആശുപത്രിയാണ് അമേരിക്കയിലെ മയോ ക്ലിനിക്ക് വിദേശത്തുനിന്നുള്ള രോഗികൾക്കായി ഒരു പ്രത്യേക വിഭാഗം തന്നെ ഈ ആശുപത്രിയിലുണ്ട്. ഓൺലൈനിലൂടെ ലഭിക്കുന്ന അപ്പോയ്ന്റ്മെന്റുകളിലൂടെ 130 രാജ്യങ്ങളിൽ നിന്ന് വര്ഷം തോറും ഏതാണ്ട് 13 ലക്ഷം പേർ ചികിത്സ തേടുന്ന അമേരിക്കയിലെ നമ്പർ വൺ റേറ്റഡ് ആശുപത്രിയാണ് മയോ ക്ലിനിക്ക്.

ഇത്തരമൊരു വിദേശ പഞ്ചനക്ഷത്ര ആശുപത്രിയിൽ ചികിത്സ നേടുന്നതിൽ ഒരു വ്യക്തി എന്ന നിലയിൽ പിണറായി വിജയന് തടസ്സമൊന്നുമില്ല.പക്ഷെ അദ്ദേഹം ഈ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിൽ സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കി, ഭാര്യയേയും ഒരു പേർസണൽ അസ്സിസ്റ്റന്റിനെയും ഒപ്പം കൂട്ടി അമേരിക്കയിലേക്ക് പോകുമ്പോൾ ചില കാര്യങ്ങൾ അദ്ദേഹം പരിഗണിക്കേണ്ടതുണ്ട്. ഇവിടെ ലഭിക്കാത്ത എന്ത് ചികിത്സക്ക് വേണ്ടിയാണ് അദ്ദേഹം വിദേശ ചികിത്സ തെരെഞ്ഞെടുത്തത്. ആരോഗ്യ രംഗത്ത് നമ്പർ വൺ എന്നൊക്കെ പറഞ്ഞ് വീമ്പിളക്കുന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ ഇങ്ങനെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ അവിശ്വസിക്കുന്നത് എന്തുകൊണ്ട്? സംസ്ഥാനത്ത് അത്തരത്തിൽ എന്തെങ്കിലും അസൗകര്യങ്ങൾ ഉള്ളപക്ഷം മറ്റു സംസ്ഥാനങ്ങളിൽ ലഭ്യമായിട്ടുള്ള ആൾ ഇന്ത്യ ഇന്സ്ടിട്യൂറ്റ് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങൾ മുഖ്യമന്ത്രി എന്ന നിലയിൽ തന്നെ അദ്ദേഹത്തിന് ലഭ്യമായിരുന്നു. ഇതെല്ലാം നിരസിച്ച് കേവലം പഞ്ചനക്ഷത്ര സുഖസൗകര്യങ്ങൾക്ക് മാത്രമായി സംസ്ഥാന ഖജനാവിലെ പണം ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത് ഒരു ഇടതുപക്ഷ സർക്കാരിന് ഭൂഷണമാണോ. കേരളത്തിലെ ഇ എം എസ് സർക്കാരിനെ മറിച്ചിട്ടത് അമേരിക്കയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന അന്തം കമ്മികൾ ഉള്ള നാട്ടിൽ ഈ അമേരിക്കൻ ചികിത്സ എന്ന തീരുമാനത്തിന് പിന്നിൽ എന്താണ്? പിണറായി മാത്രമല്ല മുഖ്യമന്ത്രി സ്ഥാനത്തുവരുമ്പോൾ ഇത് കമ്മ്യൂണിസ്റ്റുകളുടെ സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്. VS അച്യുതാനന്ദനും EK നായനാറുമെല്ലാം ചികിത്സക്കായി പാശ്ചാത്യ നാടുകളെ ആശ്രയിക്കുന്ന ചരിത്രമുണ്ട്. അമേരിക്കയെയും സാമ്രാജ്യത്വത്തെയും നാട്ടിൽ ജനങ്ങളുടെ മുന്നിൽ അടച്ചധിക്ഷേപിക്കുക. നമ്മുടെ നാട്ടിൽ ഏതെങ്കിലും കോർപ്പറേറ്റ് ആശുപത്രി വന്നാൽ അതിനെ വലിയ സോഷ്യലിസം പറഞ്ഞ് എതിർക്കുക, കൊടികുത്തി ഒട്ടിക്കുക തുടങ്ങിയ പ്രവർത്തനം നടത്തുന്ന കമ്മ്യൂണിസ്റ്റുകൾ ഭരണം കിട്ടിയാൽ ഖജനാവിലെ പണവുമെടുത്ത് സാമ്രാജ്യത്വ രാജ്യങ്ങളിലെ കോര്പറേറ്റ് ആശുപത്രികളിലെ പഞ്ചനക്ഷത്ര ചികിത്സക്കായി ഓടുന്നത് ഇന്നാട്ടിലെ സഖാക്കൾ എങ്ങിനെ ന്യായീകരിക്കും? മയോ ക്ലിനിക് അമേരിക്കയിലെ നമ്പർ വൺ ആശുപത്രിയാണ്. അപ്പോൾ ഒരു എയിംസ് ആശുപത്രി പോലുമില്ലാത്ത നമ്പർ വൺ കേരളത്തിലെ നമ്പർ വൺ മുഖ്യമന്ത്രി പിന്നെ അവിടെക്കല്ലേ പോകേണ്ടത് എന്നായിരിക്കും. പ്രസംഗത്തിനും പ്രവർത്തിക്കും ഒരു ചെറിയ പൊരുതാമെങ്കിലും വേണ്ടേ? ഈ നമ്പർ വൺ കേരളത്തിൽ തന്നെ സഖാവിനു ചികിത്സ തേടാമായിരുന്നു എന്ന് വിചാരിക്കുന്ന അന്തം കമ്മികൾ ഉണ്ട്. ഇവിടെയൊരു കപ്പിത്താൻ ഉള്ളതാണല്ലോ. പക്ഷെ മുള്ളാൻ മുട്ടിയാൽ ഈ കപ്പിത്താൻ പുറകെ വരുന്ന കപ്പൽ കൈകാണിച്ച് നിറത്തിൽ അതിൽ കേറി മുള്ളുന്ന ഏർപ്പാടായിപ്പോയി ഇത്. ക്യൂബയിലെ ആരോഗ്യ സംവിധാനങ്ങളെ ക്കുറിച്ച് തള്ളി മറിച്ചിരുന്ന സഖാക്കളാണ് ഇപ്പൊ ആകെ പെട്ടത്. ഇങ്ങേർക്ക് അമേരിക്കയെ ഒഴിവാക്കി ക്യൂബയിലേക്കെങ്കിലും പൊയ്ക്കൂടായിരുന്നോ? തമാശയൊക്കെ വിടാം. അല്ലയോ മുഖ്യമന്ത്രീ വികസിത രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ ഉള്ള നാടാണ് കേരളമെന്ന് താങ്കൾ തന്നെ തല്ലിമറിക്കുമ്പോൾ അങ്ങ് ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങളെയും മനുഷ്യ ശേഷിയെയും വിശ്വസിക്കണം. അരുൺ ജെറ്റ്‌ലി യുടെയും സുഷമാ സ്വരാജിന്റെയും മാതൃക കാണണം. വലതു കയ്യിൽ അപേക്ഷാഫോമും ഇടതു കയ്യിൽ യൂറിൻ ബാഗുമായി കാരുണ്യ ബനവലന്റ് ഫണ്ടിനായി ക്യു നിൽക്കുന്നവരുടെ നാടാണിത്. കേവലം പഞ്ചനക്ഷത്ര സൗകര്യങ്ങൾക്കായി അവരുടെതന്നെ പണമെടുത്ത് അങ്ങ് വിമാനം കയറരുത്.

B4 Admin

Recent Posts

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

3 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

3 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

3 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

4 hours ago

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

11 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

12 hours ago