Kerala

സംസ്ഥാനത്തെ കോളേജുകൾ തുറക്കുമോ? നിർണ്ണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുമോയെന്ന് ഇന്നറിയാം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിപ്പിച്ച പ്രിൻസിപ്പൽമാരുടെ യോഗം ഇന്ന് നടക്കും. ക്ലാസുകൾ തുടങ്ങുമ്പോൾ നടത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യും.

എന്നാൽ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4ന് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് ആരംഭിക്കുക. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതോടൊപ്പം പ്രാക്ടിക്കൽ ക്ലാസുകൾ ഉടൻ തുടങ്ങുമെന്നും കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ പഠനസമയം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വര്‍ഷം ക്രമീകരിച്ച അതേ രീതിയില്‍ തന്നെയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്സിന്‍ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച എല്ലാ വിഷയങ്ങളും ഇന്ന് നടക്കുന്ന പ്രിൻസിപ്പൽമാരുടെ യോഗത്തിൽ വിലയിരുത്തും. അതിനുശേഷമായിരിക്കും വിഷയത്തിൽ അന്തിമതീരുമാനമുണ്ടാകുക.

admin

Recent Posts

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും! ഞായറാഴ്ച നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ; ഭാരതത്തിന് ശരിയായ സമയത്ത് ലഭിച്ച ശരിയായ നേതാവാണ് മോദിയെന്ന് ചന്ദ്രബാബു നായിഡു

തൃശൂരിൽ സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപിക്ക് മിന്നുന്ന വിജയം സമ്മാനിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും എന്ന് സ്ഥിരീകരണം. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി…

8 mins ago

തൃശ്ശൂരിൽ പോസ്റ്റർ യുദ്ധം! വിവാദച്ചുഴിയിൽ കോൺഗ്രസ് |congress

തൃശ്ശൂരിൽ പോസ്റ്റർ യുദ്ധം! വിവാദച്ചുഴിയിൽ കോൺഗ്രസ് |congress

46 mins ago

അച്ഛനെ അപമാനിച്ച നടിക്ക് മറുപടിയുമായി ഗോകുൽ സുരേഷ് | gokul suresh

അച്ഛനെ അപമാനിച്ച നടിക്ക് മറുപടിയുമായി ഗോകുൽ സുരേഷ് | gokul suresh

2 hours ago

ടൂറിസ്റ്റുകളെയും പറ്റിച്ച് ഒടുവിൽ നാണംകെട്ട് ചൈന !ഏഷ്യയിലെ ഉയരം കൂടിയ വെള്ളച്ചാട്ടമല്ല… ഇത്‌ ഉയരത്തിലുള്ള പമ്പ് സെറ്റ്!!!! യുന്‍തായ് വെള്ളച്ചാട്ടത്തില്‍ വെള്ളമെത്തിക്കുന്നത് പൈപ്പിട്ട് ; കൈയ്യോടെ പിടികൂടി വിനോദ സഞ്ചാരി

ചൈനക്കാരെയും അവരുടെ പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നവരെയും ഒരിക്കലും നമ്പരുത് എന്ന പ്രയോഗം ഏറെക്കാലമായി ലോകത്തുണ്ട്. ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങളെ പൊതുവായി 'ചൈനയുടെ സാധനം'…

2 hours ago

‘പെണ്ണിറങ്ങേണ്ട’ ! ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക് | muslim league|

'പെണ്ണിറങ്ങേണ്ട' ! ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക് | muslim league|

3 hours ago

നമ്മൾ എങ്ങോട്ടാ പോകുന്നേ…? ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ ഓട്ടോഡ്രൈവർ വീട്ടിലെത്തിച്ചു; പ്രയാണം ആരംഭിച്ചത് ഇങ്ങനെ!!

ആമ്പല്ലൂർ: കാർട്ടൂൺ ചാനലിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കരികിലെത്തിച്ച് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് നാടുചുറ്റാനായി…

3 hours ago