India

ജീവകാരുണ്യ പ്രവർത്തന ഫണ്ട് തട്ടിപ്പ്; റാണ അയൂബിനെതിരെ കേസെടുത്ത് യുപി പോലീസ്

ദില്ലി: ജീവകാരുണ്യ പ്രവർത്തന ഫണ്ട് തട്ടിയതിന് പ്രമുഖ വനിത മാധ്യമ പ്രവർത്തക റാണ അയൂബിനെതിരെ കേസെടുത്ത് യു.പി പോലീസ്. ഹിന്ദു ഐ.ടി സെൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ ഗാസിയാബാദ്​ പോലീസ് റാണയ്ക്കെതിരെ കേസെടുത്തത്.

ജീവകാരുണ്യ പ്രവർത്തന ഫണ്ട്​ വെട്ടിപ്പിനു പുറമെ റാണ അയൂബിനെതിരെ വഞ്ചന, കള്ളപ്പണ ഇടപാട്​, തുടങ്ങിയ കേസുകൾ കൂടി ചേർത്താണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അസം, ബീഹാർ, മഹാരാഷ്​ട്ര തുടങ്ങിയ സംസ്​ഥാനങ്ങളിൽ കോവിഡ്​ ബാധിതരെയും പ്രളയബാധിതരെയും സഹായിക്കാൻ പണം പിരിച്ചുവെന്നും അതിൽ ക്രമക്കേടുണ്ടെന്നുമാണ്​ പരാതിയിൽ ഹിന്ദു ഐ.ടി സെൽ ആരോപിച്ചിരിക്കുന്നത്. എന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ​ പേരിൽ ഓൺലൈനായി ഫണ്ട്​ പിരിച്ചത്​ സർക്കാരിന്റെ അനുമതി കൂടാതെയുമായായിരുന്നു.

പരാതികളിൽ അന്വേഷണത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ പോലീസ്​ അറിയിച്ചു. അതേസമയം ഗാസിയാബാദിൽ 72കാരനായ വയോധികനെ തട്ടിക്കൊണ്ടു പോകുകയും ‘ജയ്​ ശ്രീറാം’ വിളിക്കാൻ മടിച്ചതിന്​ താടി മുറിക്കുകയും ചെയ്​തതിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നതിന്​ റാണ അയൂബിനെതിരെ ഐ.ടി നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു. അതിനുപിന്നാലെയാണ് വീണ്ടും റാണയ്‌ക്കെതിരെ പോലീസിന് പരാതി ലഭിച്ചിരിക്കുന്നത്.എന്നാൽ കേസ് അന്വേഷിച്ച് റാണയ്‌ക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്തിയതിന് ശേഷം നിയമനടപടികൾ സ്വീകരിക്കൂമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ജ്ഞാനേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

admin

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

5 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

5 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

6 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

6 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

7 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

7 hours ago